
കൊല്ലം: ബംഗളൂരു ആസ്ഥാനമായ ഓൾ ഇന്ത്യ വീരശൈവ മഹാസഭ ഏർപ്പെടുത്തിയിട്ടുള്ള പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ വിഭാഗങ്ങളിൽ 90 ശതമാനത്തിന് മുകളിൽ മാർക്ക് നേടിയ വീരശൈവ സമുദായത്തിലെ കുട്ടികൾക്ക് അപേക്ഷിക്കാം. 2021-22 അദ്ധ്യയന വർഷത്തിന് മുമ്പുള്ളവർ അപേക്ഷിക്കേണ്ടതില്ല. www.veerashaivamahasabha.in എന്ന വെബ്‌സൈറ്റിൽ 20ന് മുൻപ് ഓൺലൈനായി അപേക്ഷിക്കുകയും ഇവയുടെ കോപ്പി ബന്ധപ്പെട്ട ശാഖാ കമ്മിറ്റികളിൽ നൽകണമെന്നും സംസ്ഥാന പ്രസിഡന്റ് ടി.പി. കുഞ്ഞുമോൻ അറിയിച്ചു.