പുനലൂർ: സർക്കാർ ജിവനക്കാർക്കും സർവീസ് പെൻഷൻകാർക്കും സംസ്ഥാന സർക്കാർ നടപ്പിലാക്കിയ മെഡിസെപ്പ് പദ്ധതിയിൽ ജില്ലയിലെ ആയുർവേദ, ഹോമിയോപ്പതി ആശുപത്രികളെ കൂടി ഉൾപ്പെടുത്തണമെന്ന് കേരള സർവീസ് പെൻഷണേഴ്സ് കൗൺസിൽ (കെ.എസ്.എസ്.സി.പി) പുനലൂർ മണ്ഡലം പ്രവർത്തക സമ്മേളനം ആവശ്യപ്പെട്ടു. സംഘടന സംസ്ഥാന സെക്രട്ടറി സുകേശൻ ചൂലിക്കാട് സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.ജഗദമ്മ അദ്ധ്യക്ഷയായി. സി.പി.ഐ പുനലൂർ മണ്ഡലം സെക്രട്ടറി കെ.രാധാകൃഷ്ണൻ, ജില്ല കമ്മിറ്റി അംഗങ്ങളായ സി.അജയപ്രസാദ് , ജോബോയ് പേരേര എന്നിവർക്ക് പുറമെ ആർ.ഉദയൻകുമാർ, എം.ബാഹുലേയൻ, എസ്.സുഷ, ആർ.സോമൻ, എസ്.മോഹൻകുമാർ, ഇ.കെ.തുളസീധരൻ പിള്ള, എം.എസ്.നാസർ തുടങ്ങിയവർ സംസാരിച്ചു. മണ്ഡലം അഡ്ഹോക്ക് കമ്മിറ്റി ഭാരവാഹികളായി എൻ.ജഗദമ്മ(പ്രസിഡന്റ്), ഇ.കെ.ശശിധരൻ പിള്ള (വൈസ് പ്രസിഡന്റ്), എം.ബാഹുലേയൻ (സെക്രട്ടറി), എം.എസ്.നാസർ(ജോ.സെക്രട്ടറി), എസ്.സുഷ(ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.