ചവറ: ചവറ ശങ്കരമംഗലം ജംഗ്ഷനിലെ ഗതാഗതക്കുരുക്കിന് പരിഹാരമില്ല. ട്രാഫിക് സിഗ്നൽ ലൈറ്റ് വേണമെന്ന ആവശ്യത്തിന് ഏറെ നാളത്തെ പഴക്കമുണ്ട്. എന്നാൽ ഇതുവരെ അധികൃതരുടെ ഭാഗത്തുനിന്ന് നടപടിയില്ല. നിത്യേന ആയിരങ്ങൾ പലവിധ ആവശ്യങ്ങൾക്കായി എത്താറുള്ള പ്രധാന കേന്ദ്രമാണ് ശങ്കരമംഗലം.

തിരക്കേറിയ നഗരം

മിനിസിവിൽ സ്റ്റേഷൻ, ചവറ ഗവ.കോളേജ്, കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രം, കുടുംബ കോടതി, ചവറ പൊലീസ്റ്റേഷൻ, എസ്.എൻ. ഡി. പി യോഗം യൂണിയൻ ഓഫീസ്, ചവറ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, ശങ്കരമംഗലം ഹയർസെക്കൻഡറി സ്കൂൾ, ശങ്കരമംഗലം ഗേൾസ് ഹൈസ്കൂൾ, ലൂർദ്ദ്മാതാ ഹയർസെക്കൻ ഡറി സൂൾ, ലൂർദ് മാതാ സെൻട്രൽ സ്കൂൾ , കെ.എം.എം.എൽ എംസ് പ്ലാന്റ് തുടങ്ങിയയിടങ്ങളിലേക്ക് ദിവസവും ആയിരക്കണക്കിനാളുകളാണ് എത്തുന്നത്. ആളുകളെ റോഡ് മുറിച്ചു കടത്താൻ പൊലീസ് വാർഡൻ വളരെയധികം ബുദ്ധിമുട്ടുന്ന സ്ഥിയിലാണ്.

നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളും സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്ന ശങ്കരമംഗലത്ത് ട്രാഫിക് സിഗ്നൽ സ്ഥാപിക്കുകയും ട്രാഫിക്ക് സംവിധാനം ശക്തിപ്പെട്ടുത്തുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
കാരയിൽഅനീഷ് (എസ്.എൻ. ഡി .പി യോഗം ചവറ യൂണിയൻ സെക്രട്ടറി)