ഇരവിപുരം: ജനറൽ വർക്കേഴ്സ് യൂണിയൻ (സി.ഐ.ടി.യു) ഇരവിപുരം മേഖല കൺവെൻഷൻ പുത്തൻനട മൈതാനത്ത് നടന്നു. സി.ഐ.ടി.യു കൊല്ലം ജില്ലാ സെക്രട്ടറി എസ്.ജയമോഹൻ ഉദ്ഘാടനം ചെയ്തു. ഇരവിപുരം മേഖല പ്രസിഡന്റ് സിന്ധു രാജീവ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി പി.സതീഷ് ബാബു സ്വാഗതം പറഞ്ഞു. എം.നൗഷാദ് എം.എൽ.എ
മുഖ്യപ്രഭാഷണം നടത്തി. ജനറൽ വർക്കേഴ്സ് യൂണിയൻ ജില്ലാ സെക്രട്ടറി
അഡ്വ. ജി. മുരളീധരൻ ക്ഷേമനിധി ബുക്ക് വിതരണം ചെയ്തു. സി.പി.എം കൊല്ലം ഈസ്റ്റ് ഏരിയ സെക്രട്ടറി എസ്. പ്രസാദ് വിദ്യാഭ്യാസ അവാർഡുകൾ നൽകി. മിസ്റ്റർ ഇന്ത്യ ജേതാവ് സുരേഷ്കുമാർ, കവയിത്രി സജിനി മനോജ്, കേരള നടന വിസ്മയം ശ്രാവൺകുമാർ എന്നിവരെ ആദരിച്ചു. സി.പി.എം ഇരവിപുരം ലോക്കൽ സെക്രട്ടറി എ.ഷാജി, തെക്കേവിള കൗൺസിലർ
ടി.പി.അഭിമന്യു, യൂണിയൻ ഏരിയ പ്രസിഡന്റ് അഡ്വ. ജി.ഉദയകുമാർ, സെക്രട്ടറി മുബാഷ് എന്നിവർ സംസാരിച്ചു. ട്രഷറർ ബാലൻ നന്ദി പറഞ്ഞു.