കുന്നിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനെതിരെയും സി.പി.എമ്മിനെതിരെയും നടക്കുന്ന പ്രചാരണങ്ങളിൽ വിശദീകരണം നൽകുന്നതിന് വേണ്ടി സി.പി.എം വാഹന പ്രചാരണ ജാഥ നടത്തുന്നു.
കുന്നിക്കോട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ 13 മുതൽ 15 വരെയാണ് ഏരിയാതല വാഹന പ്രചാരണ ജാഥ സംഘടിപ്പിക്കുന്നത്. 13ന് വൈകിട്ട് 5ന് കിഴക്കേത്തെരുവ് ജംഗ്ഷനിൽ സംസ്ഥാന സമിതിയംഗം എം.എച്ച്.ഷാരിയൻ ജാഥ ഉദ്ഘാടനം ചെയ്യും. 14ന് രാവിലെ 9ന് ചക്കുവരയ്ക്കലിൽ നിന്ന് ആരംഭിക്കുന്ന ജാഥ വൈകിട്ട് 5ന് സദാനന്ദപുരത്ത് സമാപിക്കും. 15ന് രാവിലെ 9ന് ചെങ്ങമനാട് തുടങ്ങി വൈകിട്ട് 5ന് കുന്നിക്കോട് ടൗണിൽ സമാപിക്കും. സമാപന സമ്മേളനം മുൻമന്ത്രി എം.എം.മണി എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ജില്ലാ സെക്രട്ടേറിയറ്റംഗം പി.എ.എബ്രഹാം ജാഥ നയിക്കും. ഏരിയ സെക്രട്ടറി എസ്.മുഹമ്മദ് അസ്ലം മാനേജറും ആർ.രാജഗോപാലൻ നായർ, കെ.ഹർഷകുമാർ, എസ്.രഘുനാഥൻ, സി.സജീവൻ തുടങ്ങിയ അംഗങ്ങളുമായാണ് ജാഥാപര്യടനം നടത്തുന്നത്.