പുനലൂർ: തെന്മല ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സമ്പൂർണ ഭരണഘടന സാക്ഷരത ദി സിറ്റിസൺ കാമ്പയിന്റെ ഭാഗമായി ഒറ്റക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഭരണഘടന ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ശശിധരൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം ചന്ദ്രിക സെബാസ്റ്റ്യൻ അദ്ധ്യക്ഷനായി. തെന്മല സി.ഐ.ശ്യം മുഖ്യപ്രഭാഷണം നടത്തി. കില റിസോഴ്സ് പേഴ്സൺ ആർ.ദിലീപ് കുമാർ പദ്ധതി വിശദീകരണം നടത്തി. സ്കൂൾ പ്രിൻസിപ്പൽ ഡി.ദിലീപ്, പ്രഥമാദ്ധ്യാപിക എസ്.ബിന്ദു,സെനറ്റർ രാധാകൃഷ്ണൻ, പി.ടി.എ അംഗങ്ങളായ സലി, സന്ധ്യ തുടങ്ങിയവർ സംസാരിച്ചു. സെനറ്റർ അനു ആർ.കൃഷ്ണ ഭരണഘടന ആമുഖ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.