phot
ഭരണഘടന സംരക്ഷണത്തിൻെറ ഭാഗമായി കോൺഗ്രസ് ഇടമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രവർത്തർ സത്രം ജംഗ്ഷനിൽ പ്രതിജ്ഞയെടുക്കുന്നു.

പുനലൂർ: കോൺഗ്രസ് ഇടമൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞയെടുത്തു. ഇടമൺ സത്രം ജംഗ്ഷനിൽ നടന്ന പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ.എസ്.ഇ.സഞ്ജയ്ഖാൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എ.ടി.ഫിലിപ്പ് അദ്ധ്യക്ഷനായി. മണ്ഡലം ജനറൽ സെക്രട്ടറി എസ്.സനൽകുമാർ, കോൺഗ്രസ് മുൻ പുനലൂർ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ഇടമൺ ഇസ്മയിൽ , പഞ്ചായത്ത് അംഗം സോജ സനൽ, ടി.ജെ.സലീം, ബാബുരാജൻ, ചിറ്റാലംകോട് മോഹനൻ, ആർ.സുഗതൻ, മുഹമ്മദ് ഖാൻ തുടങ്ങിയവർ സംസാരിച്ചു.