photo
നവീകരിച്ച വെണ്ടാർ മനക്കരക്കാവ് മണ്ഡപം കുളക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ ഉദ്ഘാടനം ചെയ്യുന്നു

കാെട്ടാരക്കര: വെണ്ടാർ മനക്കരക്കാവ് മണ്ഡപം നവീകരിച്ച് നാടിന് സമർപ്പിച്ചു. ഗ്രാമപഞ്ചായത്തംഗം ജെ.ജയകുമാറിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പ്രസിഡന്റ് പി.ടി.ഇന്ദുകുമാർ മണ്ഡപം ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എ.അജി, ഗ്രാമപഞ്ചായത്തംഗം രാജപ്പൻ, ഇണ്ടിളയപ്പൻ ക്ഷേത്ര ഭരണസമിതി ഭാരവാഹികൾ എന്നിവർ പങ്കെടുത്തു. നൂറ്റാണ്ടുകളുടെ ശേഷിപ്പായ മണ്ഡപം മേൽക്കൂരയും മറ്റും തകർന്ന് നാശത്തിലായപ്പോഴാണ് പഞ്ചായത്ത് 2 ലക്ഷം രൂപ ഉപയോഗിച്ച് നവീകരണ പ്രവർത്തനങ്ങൾ നടത്തിയത്. പരമ്പരാഗത ശൈലിയിലുള്ള തടി മേൽക്കൂര മാറ്റി സ്ക്വയർ പൈപ്പുകൾ കൊണ്ടുള്ള മേൽക്കൂരയൊരുക്കി ഓട് മേഞ്ഞാണ് നവീകരിച്ചത്. ഇരിപ്പിടങ്ങളും ഉൾഭാഗവും ഗ്രാനൈറ്റ് പാകി, പെയിന്റിംഗ് നടത്തിയശേഷം ചുറ്റും ഇന്റർലോക്ക് പാകിയാണ് മണ്ഡപത്തിന് ഭംഗി വരുത്തിയത്.