എഴുകോൺ: ഷോപ്‌സ് ആൻഡ് കൊമേഴ്സ്യൽ എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) ജില്ലാ നവ മാദ്ധ്യമ ശില്പശാല കൊട്ടാരക്കര കല്യാണി റസിഡൻസിയിൽ നടന്നു.
ഷോപ്സ് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി. സജി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സോഷ്യൽ മീഡിയ സെൽ കൺവീനർ ടി. ഗോപകുമാർ ശില്പശാല നയിച്ചു.
യൂണിയൻ ജില്ലാ പ്രസിഡന്റ് എഴുകോൺ സന്തോഷ് അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ജി. ആനന്ദൻ, സംസ്ഥാന ജോ.സെക്രട്ടറി എസ്.ജിജി, ജില്ലാഭാരവാഹികളായ ബി.എ. ബ്രിജിത്ത്, ഷീന പ്രസാദ്, ചിറ്റടി രവി , എസ്.സുഭാഷ്, ജെ. വികാസ് , എ. സാബു , സി.ഐ.ടി.യു കൊട്ടാരക്കര ഏരിയ സെക്രട്ടറി സി. മുകേഷ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ഷൈൻ പ്രഭ സ്വാഗതവും കൊട്ടാരക്കര ഏരിയാ സെക്രട്ടറി കെ. ആർ. ശ്രീകുമാർ നന്ദിയും പറഞ്ഞു.