prince-lukose-52

കൊട്ടാരക്കര: മൈലോട് ടി.ഇ.എം.വി ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപകൻ ചെറുവക്കൽ കൂമ്പല്ലൂർ വീട്ടിൽ വൈ. ലൂക്കോസിന്റെയും (റിട്ട. പൊലീസ്) കുഞ്ഞമ്മയുടെയും മകൻ പ്രിൻസ് ലൂക്കോസ് (52) നിര്യാതനായി. വൈ.എം.സി.എ ജില്ലാ ചെയർമാൻ, കേരള കോൺഗ്രസ് (എം) ജില്ലാ ജനറൽ സെക്രട്ടറി, മലങ്കര ഓർത്തഡോക്സ് സഭ സണ്ടേ സ്കൂൾ ഇൻസ്പെക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് വൈകിട്ട് 3ന് ചെറുവക്കൽ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ജിജി ജോർജ് (അദ്ധ്യാപിക, കെ.പി.എം ഹയർ സെക്കൻഡറി സ്കൂൾ, ചെറിയ വെളിനെല്ലൂർ). മക്കൾ: ഹെലന എൽസ പ്രിൻസ്, ഐവാൻ ലൂക്ക പ്രിൻസ്.