ചാത്തന്നൂർ: ഇന്ത്യൻ ഭരണഘടനയെയും അതിന്റെ ശില്പികളെയും അധിക്ഷേപിച്ച സജി ചെറിയാൻ എം.എൽ.എ സ്ഥാനം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ചിറക്കര മണ്ഡലം കമ്മിറ്റി ചിറക്കരതാഴം ജംഗ്ഷനിൽ ഭരണഘടന സംരക്ഷണ പ്രതിജ്ഞാ സംഗമം നടത്തി.
മണ്ഡലം പ്രസിഡന്റ് എൻ.സത്യദേവൻ അദ്ധ്യക്ഷനായി. യു.ഡി.എഫ് കൺവീനർ എസ്.വി.ബൈജു ലാൽ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എൻ.ശശികുമാർ, ഉളിയനാട് ജയൻ, ചിറക്കര ഷാബു, അഴകേശൻ, വിനോദ്, ജയപ്രകാശ്, ഗോപാലകൃഷ്ണൻ, പവിത്രൻ, രാധാകൃഷ്ണ പിള്ള, മിനി അനിൽകുമാർ, രവീന്ദ്രൻ, നന്ദു, രാജേന്ദ്രൻ, ചന്ദ്രൻപിള്ള എന്നിവർ നേതൃത്വം നൽകി.