പുനലൂർ: ആര്യങ്കാവ് പഞ്ചായത്തിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. കാർഷിക വിളകൾ നശിപ്പിച്ചു. സ്വകാര്യ എസ്റ്റേറ്റ് മേഖലയിലെ ആനച്ചാടി, രാജചോല, വെഞ്ച്വർ, ഇരുളൻകാട് തുടങ്ങിയ പ്രദേശങ്ങളിലാണ് കാട്ടാനക്കൂട്ടം ഇറങ്ങിയത്. പ്രദേശവാസിയായ അശോകൻ, രാജു, സോമൻ തുടങ്ങിയ കർഷകരുടെ പുരയിടത്തിലെ കാർഷിക വിളകളാണ് കാട്ടാന നശിപ്പിച്ചത്. എസ്റ്റേറ്റ് മേഖലയിൽ ഇറങ്ങിയ കാട്ടാനകൾ വനത്തിലേക്ക് മടങ്ങാത്തത് ജനങ്ങളെ ആശങ്കയിലാക്കുകയാണ്. വനപാലകരെ വിവരം അറിയിച്ചെങ്കിലും കാട്ടാനയെ വിരട്ടി വനത്തിൽ കയറ്റി വിടാൻ അവർ തയ്യാറായില്ല. കാട്ടനയെ ഭയപ്പെടുത്തി വിട്ടാൽ അക്രമാസക്തമാകുമെന്ന ആശങ്കയും വനപാലകർക്കുണ്ട്. ഇത് കാരണം എസ്റ്റേറ്റിലെ തൊഴിലാളികൾ ഭയന്ന് പുറത്ത് ഇറങ്ങാനും രാത്രിയിൽ വാഹനങ്ങളിൽ യാത്ര ചെയ്യാനും ഭയപ്പെടുകയാണ്.