chathannoor-nss-901
901 നടക്കൽ വരിഞ്ഞം വരിഞ്ഞം എൻ എസ് എസ് വാർഷിക പൊതുയോഗവും ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി ഉത്കാടനം ചെയ്യുന്നു

ചാത്തന്നൂർ: നടയ്ക്കൽ വരിഞ്ഞം 901 നമ്പർ എൻ.എസ്‌.എസ്‌ കരയോഗം വാർഷിക പൊതുയോഗവും അനുമോദന സമ്മേളനവും പഠനോപകരണ വിതരണവും നടത്തി. എൻ.എസ്‌.എസ്‌ ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ്‌ ചാത്തന്നൂർ മുരളി യോഗം ഉദ്ഘാടനം ചെയ്തു.

എസ്‌.എസ്‌.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ അനുമോദിച്ചു. കസാഖിസ്ഥാനിൽ നടന്ന എൽദോറ കപ്പ്‌ ബോക്സിംഗ് മത്സരത്തിൽ പങ്കെടുത്ത ഇന്ത്യൻ വനിതാ ടീമിന്റെ പരിശീലകൻ ആർ.കെ. മനോജ്‌ കുമാറിനെ ആദരിച്ചു. പഠനോപകരണ വിതരണം താലൂക്ക് യൂണിയൻ സെക്രട്ടറി ടി.അരവിന്ദാക്ഷൻ പിള്ള നിർവഹിച്ചു. കരയോഗം പ്രസിഡന്റ്‌ സി.പുഷ്പജൻപിള്ള അദ്ധ്യക്ഷനായി. സെക്രട്ടറി ഗിരീഷ് കുമാർ നടയ്ക്കൽ, ജി.അഭിലാഷ് കുമാർ, എസ്‌.ആർ.മുരളീധരകുറുപ്പ്, ജെ.സുധാകരകുറുപ്പ്, അംബിക മൗലീധരൻ, കെ.വിനോദ് എന്നിവർ സംസാരിച്ചു.