ohiri
സി.ആർ.മഹേഷ് എം.എൽ.എ എൻ പരമേശ്വരൻപോറ്റി അനുസ്മരണ പ്രഭാഷണം നടത്തുന്നു

കരുനാഗപ്പള്ളി: മുതിർന്ന കമ്യൂണിസ്റ്റ് നേതാവും എം.സി.പി.ഐ (യു) പോളിറ്റ്ബ്യൂറോ അംഗവുമായിരുന്ന എൻ.പരമേശ്വരൻ പോറ്റിയെ അനുസ്മരിച്ചു. കരുനാഗപ്പള്ളി ടൗൺ ക്ളബിൽ സംഘടിപ്പിച്ച അനുസ്മരണ യോഗത്തിൽ എം. സി. പി. ഐ (യു) സംസ്ഥാന സെക്രട്ടറി ഇ. കെ. മുരളി അദ്ധ്യക്ഷത വഹിച്ചു.സി.ആർ മഹേഷ് എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ.വരദരാജൻ, ജില്ല യു.ഡി.എഫ് കൺവീനർ കെ.സി.രാജൻ, മുൻ എം.എൽ.എ ആർ.രാമചന്ദ്രൻ, ബി.ജെ.പി നേതാവ് ജിതിൻ ദേവ്, കെ.പി. വിശ്വവത്സലൻ, ആർ. എം.പി ഐ ചെയർമാൻ ടി.എൽ സന്തോഷ്, എസ്.യു.സി.ഐ ജില്ലാ സെക്രട്ടറി ഷൈല കെ.ജോൺ, പി.കെ.ജയപ്രകാശ്, അഡ്വ. എം.എസ് താര, വി.എസ്.രാജേന്ദ്രൻ, പി.സന്തോഷ് കുമാർ, കെ.രാജപ്പൻ, ആർ.ശശികുമാർ എന്നിവർ സംസാരിച്ചു.

ഡി.മുരളീധരൻ സ്വാഗതവും ടി.വിനോദ്കുമാർ നന്ദിയും പറഞ്ഞു.