പുനലൂർ : എ.ഐ.ടി.യു.സി മോട്ടോർ തൊഴിലാളി യൂണിയൻ പുനലൂർ ഈസ്റ്റ് മുനിസിപ്പൽ കമ്മിറ്റി രൂപീകരണം സ്വയംവര ഹാളിൽ നടന്നു. സി.പി.ഐ പുനലൂർ ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി വി.വിഷ്ണുദേവ് അദ്ധ്യക്ഷനായി. യോഗം പുനലൂർ നഗരസഭ വൈസ് ചെയർമാൻ വി.പി.ഉണ്ണികൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം അഡ്വ.പി.എ.അനസ്, ലോക്കൽ കമ്മിറ്റി അംഗങ്ങളായ മോഹനൻ പിള്ള, രാജേഷ് എന്നിവർ സംസാരിച്ചു.
യൂണിയൻ ഭാരവാഹികളായി പ്രസിഡന്റ് അഡ്വ.പി.എ.അനസ്, സെക്രട്ടറി രാജേഷ്, വിവിധ ഓട്ടോറിക്ഷ സ്റ്റാൻഡുകളിലെ കൺവീനർമാരായി സുനിൽ വിളക്കുവെട്ടം, സമദ്, കിഷോർ, രാജീവ് ജോയിന്റ് കൺവീനർമാരായി പി.ജെ.പ്രകാശ്, ഷംസുദീൻ എന്നിവരെയും തിരഞ്ഞെടുത്തു.