aituc
പടം

കൊല്ലം: കേരള സ്റ്റേറ്റ് മത്സ്യത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി) കൊല്ലം മണ്ഡലം കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു. ജില്ലാ സെക്രട്ടറി കെ. രാജീവൻ ഉദ്ഘാടനം ചെയ്തു. ലിയോൺസ് നെറ്റോ അദ്ധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് വിജി പീറ്റർ,​ സംസ്ഥാന കമ്മിറ്റി അംഗം,​ സേവ്യർ ജോസഫ് എന്നിവർ സംസാരിച്ചു. ഇന്ധന വിലവർദ്ധനവിനെ തുടർന്ന് പട്ടിണിയിലായ മത്സ്യമേഖലയെ സംരക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

ഭാരവാഹികളായി ലിയോൺസ് നെറ്റോ (പ്രസിഡന്റ്),​ സാംസൺ,​ വൈറ്റസ്,​ ഹരി,​ ഗ്രെയ്സി ജോസ് (വൈസ് പ്രസിഡന്റ്),​ സേവ്യർ ജോസഫ് (സെക്രട്ടറി),​ ഗോപാലകൃഷ്ണൻ,​ ടെൽമ,​ വർഗീസ്,​ ടൈറ്റസ് (ജോ. സെക്രട്ടറി),​ എസ്.മേബിൾ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.