ചാത്തന്നൂർ: ദേശീയപാതയിൽ സ്കൂട്ടറിന് പിന്നിൽ കാറിടിച്ച് കുട്ടിയടക്കം മൂന്നുപേർക്ക് പരിക്കേറ്റു. കാരംകോട് കണ്ണേറ്റ ഉമേഷ് ഭവനിൽ ഉദയന്റെ ഭാര്യ മിനി (48), കണ്ണേറ്റ ആർ.ആർ.സദനത്തിൽ രഞ്ജു, രഞ്ജുവിന്റെ മകൾ ബവ്യ രഞ്ജു (5) എന്നിവർക്കാണ് പരിക്കേറ്റത്.

ഇന്നലെ രാവിലെ 10.30 ഓടെ മൈലക്കാട് ഇറക്കത്തുവച്ചായിരുന്നു അപകടം. നെടുമങ്ങാട് പാലോട് സ്വദേശികളായ വിഷ്ണു, ശ്രീരാഗ് എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് ഇടിച്ചത്. മിനിയുടെ ശരീരത്തിലൂടെ കാർ കയറിയിറങ്ങി. ഇരുവശങ്ങളിലെയും വാരിയെല്ലുകൾക്ക് പൊട്ടലേറ്റു. രഞ്ജുവിന്റെ തോളെല്ലിന് പൊട്ടലുണ്ട്. ബാവ്യ നിസാര പരിക്കുകളോടെ രക്ഷപെട്ടു. മിനിയും രഞ്ജുവും മകളും ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങുമ്പോഴാണ് അപകടത്തിൽപ്പെട്ടത്. ഒപ്പമുണ്ടായിരുന്ന ബന്ധുക്കൾ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
കൊട്ടിയം പൊലീസ് കേസെടുത്തു.