veedu

കൊട്ടാരക്കര: പൂയപ്പള്ളി ഗവ.ഹൈസ്കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി സഹപാഠിക്കൊരു വീടിന് ഇന്ന് കല്ലിടും.

രാവിലെ 7ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം.കെ.ഡാനിയേൽ വീടിന് ശിലാസ്ഥാപനം നടത്തും. ജില്ലാ പഞ്ചായത്തംഗം എസ്.ഷൈൻകുമാർ, പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി റോയ്, വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ, ആർ.ജയന്തീ ദേവി, ജി.ജയശ്രീ, രാജു ചാവടി, വി.പി.ശ്രീലാൽ, പ്രിൻസ് കായില, എം.ബി.പ്രകാശ്, എസ്.ടി.ബിജു, ജി.സിന്ധു, എ.ആർ.അഭിലാഷ്, വി.റാണി, എ.എൻ.ഗിരിജ എന്നിവർ പങ്കെടുക്കും.