chennalloor
ഓച്ചിറ സി. ടി. എം ട്രസ്റ്റ്‌ നിർമ്മിച്ചു നൽകുന്ന 'സ്‌നേഹവീട് ' പദ്ധതി ഉദ്ഘാടനം ഗാന്ധിഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജൻ നിർവഹിക്കുന്നു

ഓച്ചിറ: സി.ടി.എം ട്രസ്റ്റ്‌ നിർമ്മിച്ചുനൽകുന്ന 'സ്‌നേഹവീട് ' പദ്ധതി ഉദ്ഘാടനം ഗാന്ധിഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജൻ നിർവഹിച്ചു. ട്രസ്റ്റിന്റെ ആറാമത് വീടിന്റെ കൈമാറ്റമാണ് നടന്നത്. കൃഷ്ണപുരം സ്വദേശി രശ്മി അനിലിനാണ് വീട് നൽകിയത്. മെഹർഖാൻ ചേന്നല്ലൂർ അദ്ധ്യക്ഷനായ ചടങ്ങിൽ അഡ്വ. കെ.പി ശ്രീകുമാർ, ബിധു രാഘവൻ, അബ്ബാമോഹൻ, അയ്യാണിക്കൽ മജീദ്, ടി.സഹദേവൻ, അർച്ചന പ്രകാശ്, ബി. സെവന്തികുമാരി, പ്രകാശ്, സാംതോമസ്, രാജീവ്‌ മാമ്പറ തുടങ്ങിയവർ സംസാരിച്ചു.