തൊടിയൂർ: കല്ലേലിഭാഗം ജാതഗ്രമശാലയുടെ ആഭിമുഖത്തിൽ വായന പക്ഷാചരണത്തിന്റെ സമാപനമായി ഐ. വി. ദാസ് അനുസ്മരണവും എഴുത്തുപെട്ടി സമർപ്പണവും നടന്നു. ഗ്രന്ഥശാല പ്രസിഡന്റ് വി.ശ്രീജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ ലൈബ്രറി കൗൺസിൽ എക്സിക്യുട്ടീവ് കമ്മിറ്റി അംഗം വി.പി. ജയപ്രകാശ് മേനോൻ ഐ. വി. ദാസ് അനുസ്മരണ പ്രഭാഷണം നടത്തി. നാഷണൽ ഹ്യൂമൻ റൈറ്റ്സ് മിഷൻ സ്റ്റേറ്റ് ലീഗൽ അഡ്വൈസർ എൻ.എസ്.ജ്യോതികുമാർ, ജനത വനിത വേദി പ്രസിഡന്റ് കടവിക്കാട്ട് സുജാത, എൻ.പ്രസന്നൻപിള്ള ഗുരുകുലം, എസ്.ശ്രീശാന്ത് വിദ്യാപീഠം എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികളുടെ രചനകൾ സമാഹരിച്ച് വിലയിരുത്തുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഗുരുകുലം, വിദ്യാപീഠം എന്നിവിടങ്ങളിൽ ഗ്രന്ഥശാല സ്ഥാപിക്കുന്ന എഴുത്തുപെട്ടികൾ എൻ.എസ് ജ്യോതികുമാർ കൈമാറി. ഗ്രന്ഥശാല സെക്രട്ടി ടി.മുരളിധരൻ സ്വാഗതവും എ.രമേഷ് നന്ദിയും പറഞ്ഞു.