കിഴക്കേകല്ലട: എസ്.എൻ.ഡി.പി യോഗം കുണ്ടറ യൂണിയനിലെ ഉപ്പൂട് 467 -ാം നമ്പർ സി.കേശവ വിലാസം ശാഖയിലെ വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും ഉപ്പൂട് ബാലമുരുക ക്ഷേത്ര ഓഡിറ്റോറിയത്തിൽ കുണ്ടറ യൂണിയൻ പ്രസിഡന്റ് ഡോ.ജി. ജയദേവൻ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് ജെ.ജയകുമാർ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അഡ്വ. എസ്.അനിൽ കുമാർ മുഖ്യപ്രഭാഷണവും സ്കോളർഷിപ്പ് വിതരണവും നിർവഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ് എസ്.ഭാസി, യൂണിയൻ കൗൺസിലർ പ്രിൻസ് സത്യൻ, യൂണിയൻ വനിതാ സംഘം പ്രതിനിധി ബീന ഷാജി എന്നിവർ സംസാരിച്ചു. ശാഖാ സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും പ്രവർത്തന റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. റിട്ടേണിംഗ് ഓഫീസറും യൂണിയൻ പഞ്ചായത്ത് കമ്മിറ്റി അംഗവുമായ വി.സജീവ് പുതിയ ഭരണസമിതിയെ പ്രഖ്യാപിച്ചു. വി.രാജേഷ് കരിമ്പിൽ (പ്രസിഡന്റ്), സുനിൽ കുമാർ (വൈസ് പ്രസിഡന്റ്), രാജ് മോഹൻ (സെക്രട്ടറി), പി.ബിനുരാജ് (യൂണിയൻ പ്രതിനിധി), കെ.പ്രസന്നകുമാർ, റസൂൽ, പി.യു.അജിത്ത്കുമാർ, പി.സന്തോഷ്, ജി.രാധ, എ.കുഞ്ഞുമോൻ, ഷൈൻ (കമ്മിറ്റി അംഗങ്ങൾ), അനിൽകുമാർ, ഹരികുമാർ (പഞ്ചയത്ത് കമ്മിറ്റി അംഗം) എന്നിവരാണ് ഭാരവാഹികൾ. രാജേഷ് നന്ദി പറഞ്ഞു.