ചവറ: പൊൻമന കാട്ടിൽ മേക്കതിൽ ദേവീ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ ജ്ഞാന യജ്ഞത്തിന്റെ പന്തലിന്റെ കാൽനാട്ട് കർമ്മം ക്ഷേത്രം മേൽശാന്തി വിനോദ് ശാന്തി നിർവ്വഹിച്ചു. ക്ഷേത്രയോഗം പ്രസിഡന്റ് എസ്. അജയകുമാർ, സെക്രട്ടറി ആർ.സുജിത്ത്, ഖജാൻജി അജയൻ,ക്ഷേത്രഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. ഭാഗവത സപ്താഹ ജ്ഞാനയജ്ഞം ആഗസ്റ്റ് 24 ന് ആരംഭിച്ച് 30 ന് സമാപിക്കും.