കൊല്ലം: ഭാരതത്തിന്റെ ഐക്യത്തിന്റെയും അഖണ്ഡതയുടെയും ഹൃദയബന്ധത്തിന്റെയും കാതൽ ഇന്ത്യൻ ഭരണഘടനയുടെ ശ്രേഷ്ഠതയാണെന്ന് ബി.ജെ.പി മുൻ സംസ്ഥാ അദ്ധ്യക്ഷൻ കുമ്മനം രാജശേഖരൻ പറഞ്ഞു.
ഇളമ്പള്ളൂർ പഞ്ചായത്തിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആലുംമൂട് 15-ാം വാർഡിലെ എൻ.ഡി.എ സ്ഥാനാർത്ഥി ജെ.ശ്രീജിത്തിന്റെ കുറ്റിമുക്കിൽ നടന്ന തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 3 ലക്ഷം കോടിയുടെ കടമുള്ള ശ്രീലങ്കയിലെ സ്ഥിതി നമുക്ക് മുന്നിലുള്ളപ്പോൾ കേരളത്തിൽ 4 ലക്ഷം കോടി രൂപയാണ് കടം. കേരളം തകരാത്തതിന്റെ കാരണം ശക്തനായ പ്രധാനമന്ത്രിയുടെ സഹകരണം ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു