ഓച്ചിറ: മദർ തെരേസ പാലിയേറ്റീവ് കെയർ ജി.ദിവാകരൻപിള്ള സ്മാരക മന്ദിരം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനംചെയ്തു. സാമൂഹ്യ പ്രവർത്തകനായിരുന്ന ഞാറയ്ക്കാട്ട് ദിവാകരൻപിള്ളയുടെ ഓർമ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളാണ് സ്ഥലവും കെട്ടിടവും നിർമ്മിച്ചുനൽകിയത്. പാലിയേറ്റീവ് കെയർ പ്രസിഡന്റ് പി.ബി.സത്യദേവൻ അദ്ധ്യക്ഷത വഹിച്ചു. താക്കോൽ കൈമാറ്റം പ്രവാസി വ്യവസായി എസ്.ഡി.ബിനുവും മാതാവ് സരോജിനിഅമ്മയും ചേർന്ന് നിർവഹിച്ചു. പാലിയേറ്റീവ് സഹായവിതരണം സിനിമാതാരം ഇന്നസെന്റ് നിർവഹിച്ചു. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ മുഖ്യപ്രഭാഷണം നടത്തി. ഫോട്ടോ അനാച്ഛാദനം എ.എം.ആരിഫ് എം.പിയും ആദരിക്കൽ സുജിത് വിജയൻപിള്ള എം.എൽ.എയും നിർവഹിച്ചു. മുൻ എം.പി കെ. സോമപ്രസാദ്, കെ.എസ്.എഫ്.ഇ ചെയർമാൻ കെ.വരദരാജൻ, സൂസൻകോടി, എം.ശിവശങ്കപിള്ള, എം.ഗംഗാധരകുറുപ്പ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ദീപ്തി രവീന്ദ്രൻ, മുൻസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി, അഡ്വ.എൻ.അനിൽകുമാർ, അമ്പാട്ട് അശോകൻ, സന്തോഷ് സ്നേഹ തുടങ്ങിയവർ സംസാരിച്ചു. പാലിയേറ്റീവ് കെയർ സെക്രട്ടറി മഞ്ഞിപ്പുഴ വിശ്വനാഥപിള്ള സ്വാഗതവും ട്രഷറർ വിജയാകമൽ നന്ദിയും പറഞ്ഞു.