കടയ്ക്കൽ : 'അമ്മ ചാരിറ്റബിൾട്രസ്റ്റിന്റെ നേതൃത്വത്തിൽ നിർമ്മിക്കുന്ന അമ്മവീട് ഗ്രന്ഥശാല മന്ദിരത്തിന്റെ നിർമ്മാണോദ്‌ഘാടനം എൻ.കെ. പ്രേമചന്ദ്രൻ എം.പി നിർവഹിച്ചു. എം.പിയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ചാണ് ഗ്രന്ഥശാല മന്ദിരം നിർമ്മിക്കുന്നത്. ട്രസ്റ്ര് ചെയർമാൻ എസ്.വിജയകുമാരൻ പിള്ള അദ്ധ്യക്ഷനായ ചടങ്ങിൽ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.മനോജ്‌കുമാർ, ഗ്രാമ പഞ്ചായത്ത് അംഗം ജെ.എം. മർഫി ,ഗ്രന്ഥശാല സെക്രട്ടറി എസ്.സുരേഷ് തുടങ്ങിയവർ സംസാരിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് പി.എസ്. സൂരജ് സ്വാഗതവും അമ്മ ട്രസ്റ്റ് സെക്രട്ടറി ജി.ജയപ്രകാശ് നന്ദിയും പറഞ്ഞു.