karshaka
കർഷക സംഘം സംസ്ഥാന സമതിയഗം വി കെ അനിരുദ്ധൻ സേമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു.

പത്തനാപുരം :കേരള കർഷക സംഘം പിടവൂർ വില്ലേജ് സമ്മേളനം നെടുവന്നൂരിൽ വി.കെ. പ്രഭാകരൻ നഗറിൽ നടന്നു. കർഷക സംഘം വില്ലേജ് പ്രസിഡന്റ് സി.രാജശേഖരൻ നായർ അദ്ധ്യക്ഷനായി. കർഷകസംഘം സംസ്ഥാന സമിതി അംഗം വി.കെ .അനിരുദ്ധൻ ഉദ്ഘാടനം ചെയ്തു. കർഷകസംഘം ജില്ലാ പ്രസിഡന്റ് ബിജു കെ .മാത്യു സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. കർഷകസംഘം നേതാക്കളായ രാധാകൃഷ്ണൻനായർ, എ.ബി.ആൻസർ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ജി.സതീഷ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്.കലാദേവി, കെ.ആർ.സുരേഷ് കുമാർ, സജിത അനിമോൻ, ജിബി മോൾ ബിജു, സോമശേഖരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. എൻ.വി.അനിൽകുമാർ ( പ്രസിഡന്റ്), ആദർശ് ടി. പ്രസാദ് (സെക്രട്ടറി), സൗമ്യ (ട്രഷറർ) എന്നിവരെ ഭാരവാഹികളാക്കി പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തു.