കരുനാഗപ്പള്ളി: സി.പി.ഐ കരുനാഗപ്പള്ളി മണ്ഡലം സമ്മേളനം 21, 22, 23 തീയതികളിൽ കരുനാഗപ്പള്ളി ടൗൺ ക്ലബിൽ നടക്കും. സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം ആർ.രാമചന്ദ്രൻ നിർവഹിച്ചു. സ്വാഗതസംഘം ചെയർമാൻ ബി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുല്ലര രത്നാകരൻ, അഡ്വ.ജി.ലാലു, അഡ്വ. എം.എസ്.താര, അഡ്വ. സജിലാൽ, വിജയമ്മലാലി, ജെ.ജയകൃഷ്ണപിള്ള, ജഗത് ജീവൻലാലി, ആർ.രവി തുടങ്ങിയവർ സംസാരിച്ചു.