പത്തനാപുരം: ഗാന്ധിഭവനിലെ സ്നേഹപ്രയാണം ആയിരം ദിനങ്ങൾ പദ്ധതിയുടെ പതിനഞ്ചാം ദിന സമ്മേളനം പി.എസ്.സി മുൻ ചെയർമാൻ എം. ഗംഗാധരക്കുറുപ്പ് ഉദ്ഘാടനം ചെയ്തു. അഡ്വ. എസ്. ലീല, നടൻ ടി.പി. മാധവൻ, ഗാന്ധിഭവൻ വൈസ് ചെയർമാൻ പി.എസ്. അമൽരാജ്, അസിസ്റ്റന്റ് സെക്രട്ടറി ജി. ഭുവനചന്ദ്രൻ, അക്കൗണ്ട്‌സ് ജനറൽ മാനേജർ കെ. ഉദയകുമാർ, സി.ഇ.ഒ. വിൻസെന്റ് ഡാനിയേൽ എന്നിവർ സംസാരിച്ചു. ഗാന്ധിഭവനിൽ പ്രവർത്തിക്കുന്ന വനിതാ കമ്മിഷൻ എ ഗ്രേഡ് യൂണിറ്റിന്റെ 9-ാം വാർഷികം കേരള ഹൈക്കോടതി ജഡ്ജി ബസന്ത് ബാലാജി ഉദ്ഘാടനം ചെയ്തു. വനിതാകമ്മിഷൻ അംഗം ഡോ. ഷാഹിദാ കമാൽ അദ്ധ്യക്ഷയായി. സംസ്ഥാന ഓർഫനേജ് കൺട്രോൾ ബോർഡ് അംഗവും ഗാന്ധിഭവൻ സെക്രട്ടറിയുമായ ഡോ. പുനലൂർ സോമരാജൻ സ്വാഗതം പറഞ്ഞു.