paravur
ബി.എസ്.എഫിൽ നിയമനം ലഭിച്ച ചിന്നുവിന് എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉപഹാരം സമ്മാനിക്കുന്നു

പരവൂർ: ബി.എസ്.എഫിൽ നിയമനം ലഭിച്ച ചിന്നുവിനെ എസ്.എൻ.ഡി.പി യോഗം പൂക്കളം ശാഖയുടെ നേതൃത്വത്തിൽ ആദരിച്ചു. ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ് ബി.ബി. ഗോപകുമാർ ഉപഹാരം കൈമാറി. യൂണിയൻ സെക്രട്ടറി കെ. വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ. നടരാജൻ,യൂണിയൻ കൗൺസിലർമാരായ കെ. ചിത്രാംഗദൻ, ആർ. ഷാജി, ശാഖ പ്രസിഡന്റ് ജി. ശശിധരൻ, സെക്രട്ടറി പി. വിമല ദാസൻ, വൈസ് പ്രസിഡന്റ് കെ. സുഗതൻ, ശാഖ മുൻ പ്രസിഡന്റ് ജി. ദേവരാജൻ, കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ, സുന്ദരൻ, രാമഭദ്രൻ, ലതിക, ഗിരിജ, യൂത്ത് മൂവ്മെന്റ് പ്രതിനിധികൾ എന്നിവർ സംബന്ധിച്ചു.