കൊല്ലം: കൊല്ലം എസ്.എൻ ലോ കോളേജ് കെ.എസ്‌.യു യൂണിറ്റ് ഭാരവാഹികളായി അനന്തനാരായണൻ (പ്രസിഡന്റ്), കാർത്തിക് രാജീവ്, ഹിമാദ്രി എൻ.നിബു (വൈസ് പ്രസിഡന്റുമാർ), മുഹമ്മദ് അസ്ലം (ജനറൽ സെക്രട്ടറി), ബാലു അനിൽ, രാമനുണ്ണി (സെക്രട്ടറിമാർ), അതുല്യ അജയ്, ഷാഹിൻ ശരീഫ് (ജോ.സെക്രട്ടറിമാർ) അതുല്യരാജ് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. യോഗം ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് സുനേജോ സ്റ്റീഫൻസൺ അദ്ധ്യക്ഷത വഹിച്ചു. വിപിനചന്ദ്രൻ, കുരുവിള ജോസഫ്, ആഷിക് ബൈജു, എസ്.പി. അതിൽ, നസ്ഫൽ കദളിക്കാട്, പള്ളിമുക്ക് നാസർ, ഷാ സലിം എന്നിവർ സംസാരിച്ചു.