ചാത്തന്നൂർ: വർഷങ്ങളായി തകർന്നു കിടക്കുന്ന റോഡിൽ അപകടങ്ങൾ പതിവായിട്ടും അധികൃതർ ഗൗനിക്കാത്തതിൽ പ്രതിഷേധിച്ച് 'മൃതദേഹ'മായി സമരം. കൊട്ടേക്കുന്നു ക്ഷേത്രത്തിനു സമീപമാണ് നേച്ചർ പ്രൊട്ടക്ഷൻ കൗൺസിൽ ഒഫ് കേരള പ്രസിഡന്റ് കെ.പി. ഹരികൃഷ്ണൻ ഏകാംഗ പ്രതിഷേധം നടത്തിയത്. ആർ. രഞ്ജിത്ത്, ബി. സതീശൻ, സുശീലൻ, വർഗീസ് എന്നിവർ നേതൃത്വം നൽകി.