photo
ഓണംഫെസ്റ്റ് ലോഗോ പ്രകാശനവും സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനവും യു.എം.സി സംസ്ഥാന പ്രസിഡന്റ് ജോബി വി.ചുങ്കത്ത് നിർവഹിക്കുന്നു

കരുനാഗപ്പള്ളി : യുണൈറ്റഡ് മർച്ചന്റ്‌സ് ചേംബർ ടൗൺഷിപ്പ് 2022 ഓണംഫെസ്റ്റ് ലോഗോ പ്രകാശനവും സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം യു.എം.സി സംസ്ഥാന പ്രസിഡന്റ് ജോബി വി.ചുങ്കത്ത് നിർവഹിച്ചു. ഇടപ്പള്ളിക്കോട്ട യു.എം.സി.മാളിൽ ചേർന്ന യോഗത്തിൽ ജില്ലാ ചെയർമാൻ നിജാംബഷി അദ്ധ്യക്ഷത വഹിച്ചു. കെ.ബി.സരസചന്ദ്രൻപിള്ള, എൻ.സുബ്രു,സഹദേവ്, റെജി ഫോട്ടോപാർക്ക്, എ.എ.കരീം, ഷിഹാൻബഷി, നുജൂംകിച്ചൻ ഗാലക്‌സി, റൂഷ പി.കുമാർ, എം.ഇ.ഷെജി, ഷാജഹാൻ പഠിപ്പുര, എസ്.വിജയൻ, എച്ച്.സലീം, ശ്രീകുമാർ, സുരേന്ദ്രൻ വള്ളിക്കാവ്, അനസ്, ജില്ലാ കോർഡിനേറ്റർ എസ്.രാജു എന്നിവർ സംസാരിച്ചു.