കൊല്ലം: 2022 -23 അദ്ധ്യയന വർഷത്തേക്കുള്ള പ്ലസ് വൺ സ്പോർട്സ് ക്വാട്ട പ്രവേശനത്തിന് 13 മുതൽ ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഹയർ സെക്കൻഡറി ഡിപ്പാർട്ട്മെന്റിന്റെ www.admission.dge.kerala.gov.in അല്ലെങ്കിൽ www.hscap.kerala.gov.in എന്ന സൈറ്റിൽ ജനറൽ രജിസ്ട്രേഷനും അതോടൊപ്പമോ അല്ലെങ്കിൽ കായിക രംഗത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തി സ്പോർട്സ് ക്വാട്ടാ രജിസ്ട്രേഷനും നടത്തണം. രജിസ്റ്റർ ചെയ്തതിന്റെ പ്രിന്റ് ഔട്ടും, സർട്ടിഫിക്കറ്റുകളുമായി കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിൽ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഇവിടെ നിന്ന് നൽകുന്ന സ്കോർ കാർഡ് ഉപയോഗിച്ച് ഹയർ സെക്കൻഡറി സൈറ്റിൽ സ്കൂൾ ഓപ്ഷൻ നൽകാം. അവസാന തീയതി 22.

2020 ഏപ്രിൽ 1 മുതൽ 2022 മാർച്ച് 31 വരെയുള്ള സർട്ടിഫിക്കറ്റുകളേ പരിഗണിക്കൂ. ജില്ലാ / സംസ്ഥാന കായിക അസോസിയേഷനുകൾ നൽകുന്ന സർട്ടിഫിക്കറ്റുകളിൽ സ്പോർട്സ് കൗൺസിൽ ഒബ്സർവറുടെ ഒപ്പ് നിർബന്ധമാണ്. ഫോൺ: 0474 2746720.