photo
വൈലോപ്പിള്ളി സ്മാരക ഗ്രന്ഥശാലയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ നിർവഹിക്കുന്നു

കരുനാഗപ്പള്ളി: ആധുനിക കാലത്ത് സ്ത്രീ ശാക്തീകരണം സർഗാത്മകമാക്കുക എന്ന ലക്ഷ്യത്തോടെ കരുനാഗപ്പള്ളി താലൂക്ക് ലൈബ്രറി കൗൺസിൽ രൂപംകൊടുത്ത 'അതിജീവനത്തിന്റെ പെൺ വായന' ശ്രദ്ധേയമാകുന്നു. പദ്ധതിയുടെ ഭാഗമായി കരുനാഗപ്പള്ളിയിൽ അഞ്ച് വനിതാ ഗ്രന്ഥശാലകൾ ആരംഭിക്കാൻ താലൂക്ക് കൗൺസിൽ വിഷൻ 2025 ൽ തീരുമാനിച്ചിരുന്നു.

ഇതിലെ ആദ്യഗ്രന്ഥശാലയ്ക്ക് ക്ലാപ്പന പഞ്ചായത്തിൽ തുടക്കമായി.

ക്ലാപ്പന പന്ത്രണ്ടാം വാർഡിൽ കാരോലി മുക്കിന് സമീപം ആരംഭിച്ച വൈലോപ്പിള്ളി സ്മാരക ഗ്രന്ഥശാലയുടെ ഉദ്ഘാടനം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വിജയകുമാർ നിർവഹിച്ചു. വായനക്കാരിൽ നിന്ന് 51പുസ്തകങ്ങൾ ഏറ്റുവാങ്ങിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്.

ക്ലാപ്പന ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.മിനിമോൾ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.ആർ.മനുരാജ്, പി.പ്രസന്ന,​ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ഡി.ജയപ്രകാശ് എന്നിവർ സംസാരിച്ചു. വള്ളിക്കാവ് നന്ദകുമാർ സ്വാഗതവും വനിതാവേദി പ്രസിഡന്റ് നന്ദിയും പറഞ്ഞു.