കൊല്ലം: പോളയത്തോട് മുറിച്ചാലുംമൂട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ സമ്പൂർണ്ണ രാമായണ പ്രഭാഷണ യജ്ഞം 17 മുതൽ 26 വരെ നടക്കും. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ ഉദ്‌ഘാടനം ചെയ്യും. കൊല്ലം വിഷ്ണു സേവാസമിതി ആൻഡ് ശ്രീനാരായണ ദർശന പഠനകേന്ദ്രം പ്രസിഡന്റ് എൻ.സുധർമ്മ ശിവാനന്ദൻ കടവൂരും എസ്. രാധാകൃഷ്ണനുമാണ് യജ്ഞാചാര്യന്മാർ. 17 മുതൽ 21 വരെ എൻ.സുധർമ്മാ ശിവാനന്ദൻ കടവൂരും 22 മുതൽ 26 വരെ എസ്.രാധാകൃഷ്ണനും രാമായണ പ്രഭാഷണം നടത്തും. പ്രഭാഷണ ദിവസങ്ങളിൽ ഔഷധക്കഞ്ഞി വിതരണം നടക്കും.