pic

 രണ്ടുപേരെ രക്ഷപ്പെടുത്തി

ച​വ​റ: ശ​ക്തി​കു​ള​ങ്ങ​ര​യിൽ നി​ന്ന് ഇ​ന്ന​ലെ പുലർച്ചെ നാലോടെ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് കടലിൽ പോ​യ വ​ള്ളം​ കാറ്റി​ലും മഴയി​ലുംപെട്ട് മ​റി​ഞ്ഞ് ഒരാൾ മരി​ച്ചു. മറ്റൊരാളെ കാണാതായി​. രണ്ടുപേരെ പരി​ക്കുകളോടെ അടുത്തുണ്ടായി​രുന്ന വള്ളക്കാർ രക്ഷപ്പെടുത്തി​.

വ​ള്ള​ത്തി​ന​ടി​യി​ൽ വ​ല​യിൽ കു​രു​ങ്ങി​​യ ശ​ക്തി​കു​ള​ങ്ങ​ര ഈ​ര​യിൽ ഇ​സ്‌​തേ​വ് പ്ര​ത്താ​സിന്റെ (ബ്രി​ട്ടാ​സ്-59) മൃതദേഹമാണ് കണ്ടെത്തിയത്. ശ​ക്തി​കു​ള​ങ്ങ​ര മൂ​ല​യിൽ തോ​പ്പിൽ ആ​ന്റോ എ​ബ്ര​ഹാമിനെയാണ് (53) കാണാതായത്. അപകടത്തി​ൽപ്പെട്ട കാണി​ക്കമാത വള്ളത്തി​ന്റെ ഉടമ കൂടിയായ ശ​ക്തികു​ള​ങ്ങ​ര ക​ട​പ്പു​റ​ത്ത് വീ​ട്ടിൽ വി​നോ​ദ് പീ​റ്റർ (40), ക​ട​പ്പു​റ​ത്ത് വീ​ട്ടിൽ ബി​നു ഡാ​നി​യേൽ (41) എന്നിവരെ രക്ഷപ്പെടുത്തി​. ഇവരെ നീണ്ടകര ഗവ. ആശുപത്രി​യി​ൽ പ്രവേശി​പ്പി​ച്ചു.

നീ​ണ്ട​ക​ര പു​ലി​മു​ഖ​ത്തി​ന് ഒ​രു നോ​ട്ടി​ക്കൽ മൈൽ അകലെയാണ് വള്ളം മറി​ഞ്ഞത്. മറൈൻ എൻ​ഫോ​ഴ്‌​സ്‌​മെന്റി​ന്റെ ബോ​ട്ടു​കൾ​ക്ക് പോ​ലും ര​ക്ഷ​പ്ര​വർ​ത്ത​ന​ത്തിന് എത്തി​ച്ചേരാനാവാത്ത അവസ്ഥയായി​രുന്നു. രാ​വി​ലെ 7 ഓ​ടെ ഡോ.സു​ജി​ത്ത് വി​ജ​യൻ​പി​ള്ള എം.എൽ.എ, മത്​സ്യ​ഫെ​ഡ് ചെ​യർ​മാൻ ടി​. മ​നോ​ഹ​രൻ എ​ന്നി​വർ സ്ഥ​ല​ത്തെ​ത്തിയാണ് ര​ക്ഷാ​പ്ര​വർ​ത്ത​ന​ത്തിന് ബോ​ട്ട് അ​യ​ച്ചത്. തി​ര​യിൽ ത​കർ​ന്ന ഫൈ​ബർ വ​ള്ള​വും ​വ​ല​ക​ളും ഈ ബോട്ടി​ലാണ് ക​ര​യ്‌​ക്കെ​ത്തി​ച്ച​ത്. ആന്റോ എബ്രഹാമി​നു വേണ്ടി​ ത​ങ്ക​ശേരി, നീ​ണ്ട​ക​ര, അ​ഴീ​ക്കൽ എ​ന്നി​വി​ട​ങ്ങ​ളിൽ നി​ന്ന് മ​റൈൻ എൻ​ഫോ​ഴ്‌​സ്‌​മെന്റി​ന്റെ കൂ​ടു​തൽ ബോ​ട്ടു​കളെത്തി​ തെര​ച്ചിൽ ന​ട​ത്തുകയാണ്. ഫി​ലോ​മി​നയാണ് ഇ​സ്‌​തേ​വ് ​പ്ര​ത്താ​സി​ന്റെ ഭാ​ര്യ. മക്കൾ: ഫെ​നി എ​ഡ്വിൻ മോ​റീ​സ്, ജോൺ ബ്രി​ട്ടോ. മരുമകൾ: ജോ​ഷി​മാ ഫെ​നി.