കൊല്ലം: കേരള പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷന്റെയും പൊലീസ് അസോസിയേഷൻ കൊല്ലം സിറ്റി ജില്ലാ കമ്മിറ്റിയുടെയും പൊലീസ് സൊസൈറ്റിയുടെയും നേതൃത്വത്തിൽ സിറ്റി പൊലീസ് കമ്മിഷണർ ടി. നാരായണനും എ.സി.പി ജി.ഡി. വിജയകുമാറിനും യാത്രയയപ്പ് നൽകി. ടി. നാരായണൻ പൊലീസ് ഹെഡ്ക്വർട്ടേഴ്‌സിലേക്കും ജി.ഡി. വിജയകുമാറിർ കൊട്ടാരക്കരയിലേക്കുമാണ് മാറുന്നത്. പൊലീസ് ക്ലബിൽ നടന്ന ചടങ്ങ് എം. നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഓഫീസേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് ആർ.ജയകുമാർ അദ്ധ്യക്ഷനായി.
സിറ്റി അഡീഷണൽ എസ്.പി സോണി ഉമ്മൻ കോശി, സ്‌പെഷ്യൽ ബ്രാഞ്ച് എ.സി.പി കെ. അശോക് കുമാർ, കെ.പി.എ സംസ്ഥാന പ്രസിഡന്റ് എസ്.ആർ. ഷിനോദാസ്, ജില്ലാ ക്രൈം ബ്രാഞ്ച് എ.സി.പി സക്കറിയമാത്യു, ചാത്തന്നൂർ എ.സി.പി ബി. ഗോപകുമാർ, കരുനാഗപ്പള്ളി എ.സി.പി വി.എസ്. പ്രദീപ്കുമാർ, സൊസൈറ്റി പ്രസിഡന്റ് എസ്.ഷൈജു, ജില്ലാ എക്‌സിക്യുട്ടീവ് അംഗം എച്ച്. മുഹമ്മദ്ഖാൻ, കെ.പി.ഒ.എ സെക്രട്ടറി എം. ബദറുദ്ദീൻ, കെ.പി.ഒ.എ സംസ്ഥാന നിർവാഹക സമിതി അംഗം കെ. സുനി എന്നിവർ സംസാരിച്ചു. കെ.പി.എ സെക്രട്ടറി എസ്. ഷഹീർ സ്വാഗതവും പ്രസിഡന്റ് ടി. വിജയൻ നന്ദിയും പറഞ്ഞു.