neharu
ജവഹർ ഗ്രന്ഥശാല സംഘടിപ്പിച്ച അവാർഡ് ദാനം ബ്ലോക്ക്‌ പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു

ചാത്തന്നൂർ: ജവഹർ ഗ്രന്ഥശാല സംഘടിപ്പിച്ച വിദ്യാഭ്യാസ അവാർഡ് ദാനവും അനുമോദനവും ഇത്തിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സദാനന്ദൻപിള്ള ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡൻറ് പാരിപ്പള്ളി വിനോദ് അദ്ധ്യക്ഷത വഹിച്ചു. കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തംഗം റീനാമംഗലത്ത്, ഗ്രന്ഥശാല സെക്രട്ടറി എസ്.എസ്. വിഷ്ണു, ആർ.ഡി. ലാൽ, സുരേഷ് തോട്ടത്തിൽ, സത്യശീലൻ, വിജയൻ ശ്രുതിലയം, ജവഹർ ക്ലബ് പ്രസിഡന്റ് എ. അജിത്ത് എന്നിവർ സംസാരിച്ചു.