ചവറ :ചവറ ഗ്രാമപഞ്ചായത്തിൽ കൊറ്റൻകുളങ്ങര വാർഡിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന സതീഷ്കുമാറിന്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ കൊറ്റൻകുളങ്ങര കേന്ദ്ര ഇലക്ഷൻ കമ്മിറ്റി ഓഫീസിൽ ബി.ജെ.പി ജില്ലാപ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ഒ.അജീഷ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാജനറൽസെക്രട്ടറി അഡ്വ.എ.വിനോദ്, ബി. ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് ശോഭകുമാർ, വെള്ളിമൺദിലീപ്, ജി.ജയറാം, എം.എസ്.ശ്രീകുമാർ, ശ്യംകുമാർ, വെറ്റമുക്ക്സോമൻ, പാട്ടത്തിൽ ദിലീപ് എന്നിവർ സംസാരിച്ചു. രാജേഷ് കരുവാകുളങ്ങര സ്വാഗതവും സ്ഥാനാർഥി സതീഷ്കുമാർ നന്ദിയും പറഞ്ഞു.
ആർ.മുരളീധരൻ, രാജുപിള്ള, സുനിൽരത്തൻ, ലൂക്ക്സെബാസ്റ്റ്യൻ എന്നിവർ നേതൃത്വം നൽകി.