കരുനാഗപ്പള്ളി: അരനൂറ്റാണ്ടിലേറെയായി കേരളകൗമുദിയുടെ തൊടിയൂർ ലേഖകനായി പ്രവർത്തിച്ചുവരുന്ന ജയചന്ദ്രൻതൊടിയൂരിനെ സി.ആർ.മഹേഷ് എം.എൽ.എ വീട്ടിലെത്തി ആദരിച്ചു. വാർത്തയിൽ സത്യസന്ധതയും നിഷ്പക്ഷതയും പുലർത്താൻ കഴിയുന്നതാണ് യഥാർത്ഥ പത്രധർമ്മമെന്ന് അദ്ദേഹം പറഞ്ഞു. കല്ലേലിഭാഗം ബാബുവിന്റെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എൻ.രമണൻ, എ.ജെ.ഡാനിയൽ, എ.എ.അസീസ് എന്നിവർ സംസാരിച്ചു. പി.ബാബു, മുഹമ്മദ് നൗഷാദ്, സജിജോർജ്, ജി.രവീന്ദ്രൻ, ചന്തു, പി.സജി തുടങ്ങിയവർ പങ്കെടുത്തു. ജയചന്ദ്രൻ തൊടിയൂർ മറുപടി പറഞ്ഞു.