കൊല്ലം: ഹിന്ദു ഐക്യവേദി കൊല്ലം താലൂക്ക് പനയം പഞ്ചായത്ത് സമിതി യോഗം ജില്ലാ സെക്രട്ടറി തെക്കേക്കാവ് മോഹനൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് കിഷോർ കങ്കോട്ട് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജയൻ പട്ടത്താനം വിഷയാവതരണം നടത്തി. കൊല്ലം താലൂക്ക് ജനറൽ സെക്രട്ടറി
കൃഷ്ണകുമാർ കേരളപുരം, ട്രഷറർ പെരിനാട് ഉണ്ണി എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ആദർശ് സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: കിഷോർ കങ്കോട്ട് (പ്രസിഡന്റ് ), രതീഷ് കൃഷ്ണൻ (വൈസ് പ്രസിഡന്റ്),
ആദർശ് (ജനറൽ സെക്രട്ടറി), പ്രജീഷ് മേലേവിള (സെക്രട്ടറി), രാജ്മോഹൻ (ട്രഷറർ), അനിൽകുമാർ,

ഗോകുൽ പ്രകാശ് (കമ്മിറ്റി അംഗങ്ങൾ).