കരുനാഗപ്പള്ളി : വൈദ്യുതിചാർജ്ജ് വർദ്ധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയകാവ് വൈദ്യുതി ഭവനിലേക്ക് മാർച്ചും പ്രതിഷേധയോഗവും സംഘടിപ്പിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്തു. പുത്തൻ തെരുവിൽ നിന്ന് ആരംഭിച്ച മാർച്ച് വൈദ്യുതി ഭവന് മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണയിൽ കോൺഗ്രസ് ഓച്ചിറ ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് നീലികുളം സദാനന്ദൻ അദ്ധ്യക്ഷത വഹിച്ചു. തൊടിയൂർ രാമചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. കെ.രാജശേഖരൻ, അഡ്വ.എം. ഇബ്രാഹിംകുട്ടി, കെ.കെ.സുനിൽകുമാർ, ലീലാകൃഷ്ണൻ, കെ.എസ്.പുരം സുധീർ, സെവന്തികുമാരി, കെ.എം.നൗഷാദ്, അശോകൻ കുരുങ്ങപ്പള്ളി, വി. എസ്. വിനോദ്, ബിജു ക്ലാപ്പന, ഷിബു ആലപ്പാട്, കെ. എം. പത്മനാഭപിള്ള, അഡ്വ. സജീവൻ, ചന്ദ്ര ബോസ്, യൂസഫ് കൊച്ചയ്യം, കൃഷ്ണകുമാർ, കൃഷ്ണപിള്ള തുടങ്ങിയവർ സംസാരിച്ചു.
കരുനാഗപ്പള്ളി വൈദ്യുതി ഭവന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ മാർച്ചും യോഗവും കെ.പി.സി.സി സെക്രട്ടറി നടുക്കുന്നിൽ വിജയൻ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കരുനാഗപ്പള്ളി ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് എൻ. അജയകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.അൻസാർ, ചിറ്റൂമൂല നാസർ, ടി.തങ്കച്ചൻ മുനമ്പത്ത് വഹാബ്, മണ്ണേൽ നജീബ്, ജി.മഞ്ജുകുട്ടൻ, ബോബൻ ജി.നാഥ്, ഷിബു എസ്.തൊടിയൂർ, മണിലാൽ എസ്. ചക്കാലത്തറ, എൻ.രമണൻ, മേലൂട്ട് പ്രസന്നകുമാർ, കെ.എ.ജവാദ്, മുനമ്പത്ത് ഗഫൂർ, എന്നിവർ പ്രസംഗിച്ചു. സുഭാഷ് ബോസ് സ്വാഗതവും എസ്.ജയകുമാർ നന്ദിയും പറഞ്ഞു.