പുത്തൂർ: കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ചാർജ്ജ് വർദ്ധനവിനെതിരെ പുത്തൂർ കെ.എസ്.ഇ.ബി ഓഫീസ് മാർച്ചും ധർണയും നടന്നു. പഴയ ചിറ ജംഗ്ഷനിൽ നിന്ന് ആരംഭിച്ച മാർച്ച് പുത്തൂർ കെ.എസ്.ഇ.ബി ഓഫീസിന് മുൻപിൽ പൊലീസ് തടഞ്ഞു. തുടർന്ന് നടന്ന ധർണ കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നിൽ സുരേഷ് എം.പി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് കുന്നത്തൂർ ബ്ലോക്ക് പ്രസിഡന്റ് സുകുമാരപിള്ള അദ്ധ്യക്ഷനായി. പി.കെ.രവി, ശൂരനാട് ശ്രീകുമാർ, അനുതാജ്, അനിൽകാരയ്ക്കാട്,സന്തോഷ് പഴയ ചിറ, രഘുകുന്നുവിള, ബി.രവികുമാർ ,തോമസ് വർഗ്ഗീസ്, പാലം ബിജു, അഭിലാഷ് കുരോംവിള, ഒ.അജയകുമാർ, സ്മിത, വസന്ത വിജയൻ എന്നിവർ സംസാരിച്ചു.