കൊട്ടാരക്കര : വൈദ്യുത ചാർജ്ജ് വർദ്ധനവും ഡെപ്പോസിറ്റ് എന്ന പേരിൽ നടത്തുന്ന ചൂഷണവും പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് കൊട്ടാരക്കര ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ഭവനിലേക്ക് മാർച്ചും ധർണയും നടത്തി. കൊടിക്കുന്നിൽ സുരേഷ് എം.പി ധർണ ഉദ്ഘാടനം ചെയ്തു. വൈദ്യുതി വർദ്ധനവിൽ പ്രതിഷേധിച്ച് ചൂട്ടു കത്തിച്ചാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. ബ്ളോക്കു പ്രസിഡന്റ് കെ.ജി. അലക്സ് അദ്ധ്യക്ഷനായി. ഡി.സി.സി ജനറൽ സെക്രട്ടറി പി.ഹരികുമാർ, ബ്രിജേഷ് ഏബ്രഹാം, റെജിമോൻ വർഗീസ്, റോയി മലയിലഴികം, വി.ഫിലിപ്പ്, കോശി കെ ജോൺ, കണ്ണാട്ടുരവി, പാത്തല രാഘവൻ, ഓ.രാജൻ, സി.രാജൻ ബാബു, ആർ.രശ്മി, പൂവറ്റൂർസുരേന്ദ്രൻ, ശിവശങ്കരപിള്ള, അജു ജോർജ് പണിക്കർ, ജലജ ശ്രീകുമാർ, താമരക്കുടി പ്രദീപ്, പി.ബാബു, ജോൺസൺ, ഇഞ്ചക്കാട് നന്ദകുമാർ, സാംസൺ വാളകം, മുട്ടമ്പലം രഘു,ശോഭ പ്രശാന്ത്, അനിതാ ദേവി, ലക്ഷ്മി അജിത്, രേഖ ഉല്ലാസ്, രാഹുൽ പെരുങ്കുളം, ശിവൻപിള്ള, മഠത്തിനാപ്പുഴ അജയൻ തുടങ്ങിയവർ പങ്കെടുത്തു.