പുത്തൂർ: വൃക്കകൾ തകരാറിലായി ആഴ്ചയിൽ രണ്ടു തവണ ഡയാലിസിസിനു വിധേയനാകുന്ന മത്സ്യത്തൊഴിലാളിക്ക് സഹായവുമായി പ്രഷ്യസ് ഡ്രോപ്സ് രക്തദാന ജീവകാരുണ്യ സംഘടന. കൊല്ലം വാടി സ്വദേശിയായ 52 കാരനാണ് കൊട്ടിയം ഹോളിക്രോസ് ആശുപത്രിയിൽ ആഴ്ചയിൽ രണ്ട് ദിവസം ഡയാലിസിസിന് വിധേയനാവുന്നത്. ഡയാലിസിസിന് ആവശ്യമായ പ്രഷ്യസ് ഡ്രോപ്സിന്റെ ആദ്യ ചെക്ക് മന്ത്രി ആന്റണിരാജു, എം. മുകേഷ് എം.എൽ.എ എന്നിവർ ചേർന്ന് ആശുപത്രി അധികൃതർക്ക് കൈമാറി. ചടങ്ങിൽ പ്രഷ്യസ് ഡ്രോപ്സ് കോ-ഓർഡിനേറ്റർ എസ്. സന്തോഷ് കുമാർ , അഡ്വൈസർ ടി.രാജേഷ് എന്നിവർ പങ്കെടുത്തു.