photo
ലഹരി വിരുദ്ധ ജാഥയുടെ ഉദ്ഘാടനം ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി നിർവഹിക്കുന്നു

കരുനാഗപ്പള്ളി : ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കൊട്ടാരക്കര ആശ്രയ അഭയ കേന്ദ്രവും അനാഥരില്ലാത്ത ഭാരതം സംസ്ഥാന കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ജനബോധൻ ലഹരി വിരുദ്ധ ബോധവത്കരണ യാത്രയ്ക്ക് ചവറ ശങ്കരമംഗലം ഗവ. ബോയിസ് ഹയർ സെക്കൻഡറി സ്കൂൾ, പന്മന മനയിൽ ഹയർസെക്കൻഡറി സ്ക്കൂൾ എന്നിവിടങ്ങളിൽ സ്വീകരണം നൽകി. ചവറയിൽ നെറ്റിയാട്ട് റാഫിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മാമൂലയിൽ സേതുക്കുട്ടൻ അദ്ധ്യക്ഷനായി. ജാഥാക്യാപ്ടനും അനാഥരില്ലാത്ത ഭാരതം സംസ്ഥാന ജനറൽ സെക്രട്ടറിയുമായ കലയപുരം ജോസും ആശ്രയ പ്രസിഡന്റ് കെ.എസ്.ശാന്തശിവനും സ്വീകരണങ്ങൾ ഏറ്റുവാങ്ങി.

ബ്ലോക്ക് മെമ്പർമാരായ പ്രസന്നൻ ഉണ്ണിത്താൻ, ജോസ് വിമൽരാജ്, ജനപ്രതിനിധികളായ സുകന്യ, ഷംനാറാഫി,ലിൻസി ലിയോൺ, യോഹന്നാൻ ആന്റണി, അനിത, അർച്ചന, ജൂന,ഗംഗാദേവി, നിർമ്മല ബിൻസി,

രമ്യ, ജയചന്ദ്രൻപിള്ള, ഷിഹാബുദ്ദീൻ കുഞ്ഞ് എന്നിവർ സംസാരിച്ചു.

തുടർന്ന് ലഹരി വിമുക്തനാടകവും അരങ്ങേറി.