photo
സി.കേശവൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ അഞ്ചൽ ശബരിഗിരി ശാന്തി കേന്ദ്രത്തിൽ നടന്ന സി. കേശവൻ അനുസ്മരണയോഗം എൻ.കെ. പ്രേമചന്ദ്രൻ എം.പി. ഉദ്ഘാടനം ചെയ്യുന്നു. മുൻ മന്ത്രി അഡ്വ. കെ.രാജു, ഡോ.വി.കെ. ജയകുമാ‌ർ, ഡോ. പുനലൂർ സോമരാജൻ, അനീഷ് കെ. അയിലറ തുടങ്ങിയവർ സമീപം

അഞ്ചൽ: സി.കേശവൻ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ അ‌ഞ്ചൽ ശബരിഗിരി ശാന്തി കേന്ദ്രത്തിൽ നടന്ന അനുസ്മരണ സമ്മേളനം എൻ.കെ. പ്രേമചന്ദ്രൻ എം.പി ഉദ്ഘാടനം ചെയ്തു. ശക്തനായ ഭരണാധികാരിയും വിപ്ലവകാരിയുമായിരുന്ന സി. കേശവനെ അർഹിക്കുന്ന രീതിയിൽ സ്മരിക്കുന്നതിൽ സമൂഹം അലംഭാവം കാട്ടുകയാണെന്ന് എം.പി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ ദർശനങ്ങൾ സി. കേശവന്റെ പ്രവർത്തനങ്ങളെ സ്വാധീച്ചിരുന്നു, അടിച്ചമർത്തപ്പെട്ടവരുടെയും അധസ്ഥിതയുടെയും പുരോഗതിയ്ക്കായി അദ്ദേഹം ചെയ്ത സേവനങ്ങൾ എന്നും സ്മരണീയമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ മുൻ മന്ത്രിയും സി. കേശവൻ സ്മാരക സമിതി രക്ഷാധികാരിയുമായ അഡ്വ. കെ. രാജു അദ്ധ്യക്ഷനായി. ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ. വി.കെ. ജയകുമാർ അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ പരീക്ഷകളിൽ ഉയർന്ന മാർക്ക് നേടിയ കുട്ടികൾക്ക് ഏരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.അജയൻ അവാർഡുകൾ വിതരണം ചെയ്തു. ഡോ. ടി.ജെ.ഷൈൻ , ശ്രീഗോകുലം ഗ്രൂപ്പ് ഡി.ജി.എം ആർ. ജയറാം, സ്റ്റേറ്റ് പ്ലാനിംഗ് ബോർഡ് റിട്ട. ഡെപ്യുട്ടി ഡയറക്ടർ കെ. നടരാജൻ എന്നിവരെ ചടങ്ങിൽ ആദരിച്ചു. കേരള യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ രഞ്ജു സുരേഷ്, ഡോ. കെ.വി. തോമസ് കുട്ടി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എസ്. ദേവരാജൻ, അഡ്വ.ജി. സുരേന്ദ്രൻ, രചനാ ഗ്രാനൈറ്റ്സ് എം.ഡി. കെ. യശോധരൻ, സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. ആർ. സജിലാൽ, വിശ്വഭാരതി കോളേജ് പ്രിൻസിപ്പൽ എ.ജെ. പ്രതീപ്, വ്യാപാരി വ്യവസായി ഏകോപന സമിതി അഞ്ചൽ യൂണിറ്റ് ജനറൽ സെക്രട്ടറി വി.എം. തോമസ് ശംകരത്തിൽ, അഡ്വ. സൈമൺ അലക്സ്, സെന്റ് ജോർജ്ജ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ ലീനാ അലക്സ്, ആയൂർ ഗോപിനാഥ്, അഞ്ചൽ മുസ്ലീം ജമാ അത്ത് മുൻ പ്രസിഡന്റ് ഫസലുദ്ദീൻ അൽ അമാൻ, ഡോ. എ.എസ്.വിഷ്ണുനാഥ് , കെ.പി.ബി.എ സംസ്ഥാന വൈസ് പ്രസിഡന്റ് അശോകൻ കുരുവിക്കോണം, ലയൺസ് ഡിസ്ട്രിക്ട് ചെയർപേഴ്സൺ കെ.എസ്. ജയറാം, പി. അരവിന്ദൻ, അഞ്ചൽ പ്രസ് ക്ലബ് സെക്രട്ടറി എൻ.കെ. ബാലചന്ദ്രൻ, പു.ക.സ ഏരിയ കമ്മിറ്റി അംഗം ബി. മുരളി, അഞ്ചൽ ജഗദീശൻ തുടങ്ങിയവർ സംസാരിച്ചു. വെ‌ഞ്ചേമ്പ് മോഹൻ ദാസ്, ജലജാ വിജൻ, ബിനാ യശോധരൻ തുടങ്ങിയവർ പങ്കെടുത്തു. സമിതി പ്രസിഡന്റ് അനീഷ് കെ. അയിലറ സ്വാഗതവും അഞ്ചൽ ഗോപൻ നന്ദിയും പറഞ്ഞു.