
കൊല്ലം: ചിന്നക്കട മണിമേട, തങ്കശേരി വിളക്കുമാടം, ഹൗസ് ബോട്ട്, ചുമരുകളിൽ നിറക്കൂട്ടുകൾ വിരിഞ്ഞതോടെ സിവിൽ സ്റ്റേഷനിലെ ജില്ലാ വിദ്യാഭ്യാസ ഓഫീസ് കളർഫുള്ളായി. പരിസ്ഥിതിയും പൊതുവിദ്യാഭ്യാസവും അടിസ്ഥാനമാക്കിയ രചനകളുമുണ്ട്. ഇളമ്പള്ളൂർ എസ്.എൻ.എസ്.എം എച്ച്.എസ്.എസിലെ എസ്.ശരത്ത് ശശി, കൊല്ലം സെന്റ് ആലോഷ്യസ് സ്‌കൂളിലെ അലക്‌സ് ബാബു, കുണ്ടറ എം.ജി.ഡി സ്‌കൂളിലെ എസ്.ദീപുലാൽ, വടക്കേവിള സർക്കാർ എൽ.പി.എസിലെ ഡാഫിനി എന്നീ ചിത്രകലാദ്ധ്യാപകരാണ് നേതൃത്വം നൽകിയതെന്ന് ജില്ലാ വിദ്യാഭാസ ഓഫീസർ ജെ. തങ്കമണി പറഞ്ഞു.