
കൊല്ലം: ജില്ലാ പഞ്ചായത്ത് വിപണന കേന്ദ്രത്തിൽ ഇനിമുതൽ ശുദ്ധമായ പശുവിൻ നെയ്യ് ലഭിക്കും. പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ആദ്യ വില്പന പ്രസിഡന്റ് അഡ്വ. സാം.കെ. ഡാനിയേൽ വൈസ് പ്രസിഡന്റ് സുമലാലിന് നൽകി നിർവഹിച്ചു. കുരിയോട്ടുമല സർക്കാർ ഹൈടെക് ഡയറി ഫാമിലാണ് ഉത്പാദനം. 100, 200, 500 ഗ്രാമുകളിൽ ലഭ്യമാണ്.
100 ഗ്രാമിന് 70 രൂപയും 200, 500 ഗ്രാമുകൾക്ക് യഥാക്രമം140, 350 രൂപയുമാണ് വില. നാടൻ കോഴി മുട്ട, പാൽ ഉത്പന്നങ്ങൾ, ഉണക്ക ചാണകം, മണ്ണിര കമ്പോസ്റ്റ്, വിവിധയിനം തൈകൾ, വിത്തുകൾ, കരകൗശല ഉത്പന്നങ്ങൾ എന്നിവയും ലഭ്യമാണ്.