ചവറ: കെ.പി.എം.എസ് യൂണിയൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചമി സ്വയം സഹായ സംഘങ്ങളുടെ യൂണിയൻ തല കൺവെൻഷൻ ബേബി ജോൺ ഷഷ്ടിപൂർത്തി സ്മാരക ഓഡിറ്റോറിയത്തിൽ നടന്നു. പഞ്ചമി സംസ്ഥാന സമിതി അംഗം സി. സത്യവതി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. ചവറ യൂണിയൻ പ്രസിഡന്റ് പാലക്കൽ ഗോപൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം ടി.എസ്.രജികുമാർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ ട്രഷറർ സുഭാഷ് വടക്കുംതല, രാജു പുറത്താവള, അനിൽ ഇടത്തറ, രമേശൻ കല്ലയത്ത് തുടങ്ങിയവർ സംസാരിച്ചു. ആരതി അനിൽ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി അനിൽ യദുകുലം സ്വാഗതവും ശരണ്യ നന്ദിയും പറഞ്ഞു. രജനി ചെയർമാനായും ആരതി അനിൽ കോഡിനേറ്ററായും 11 കമ്മിറ്റി രൂപീകരിച്ചു.